"എപ്പൊ പൊർപ്പെട്ടു?"
             പക്ഷി ചിലയ്ക്കുന്നു.
"വിത്തും കൈക്കോട്ടും"
             കയ്യിൽ വടിവാള്.
"കള്ളൻ ചക്കേട്ടു"
            അയ്യോ!കണ്മുന്നിൽ
"കണ്ടാമിണ്ടണ്ട."
            കണ്ടംകണ്ടാക്കി
"കൊണ്ടുപൊക്കോട്ടെ."
            വെട്ടിയരിഞ്ഞിട്ടു!
"കൊണ്ടോയ് തിന്നോട്ടെ!"
           രക്തക്കളമായി!
"അച്ഛൻ കൊമ്പത്ത്."
           ശബ്ദം പൊങ്ങീല!
"അമ്മ വരമ്പത്ത്."
           നിലവിളി കേട്ടില്ല!
"സ്വർഗ്ഗം തൊർന്നിട്ടു!"

             പക്ഷി ചിലച്ചില്ല!
            കാറ്റു ചലിച്ചില്ല!
            പട്ടി കുരച്ചില്ല!
            കണ്ണു നനഞ്ഞില്ല!
            കെട്ടു വിളക്കെല്ലാം!
            വെട്ടമുദിക്കില്ല!
 


28_02_2018

HOME