എന്നെപ്പറ്റി.....

മദ്ധ്യകേരളത്തിലെ ഉൾനാടൻ ഗ്രാമമായ കടലാശ്ശേരിയിൽ (വല്ലച്ചിറ പഞ്ചായത്തു) തെക്കേടത്തു കടലായിൽ കുടുംബത്തിൽ 1933-ൽ ജനനം.
അച്ഛൻ:
നാരായണൻ നമ്പൂതിരിപ്പാട്
അമ്മ:ദേവകി അന്തർജ്ജനം
വിദ്യാഭ്യാസം:
1. സി എൻ എൻ ഹൈസ്കൂൾ,ചേർപ്പ്
2. ഗവ:ഹൈസ്കൂൾ ,ഒല്ലൂർ
3. സെന്റ ആന്റണിസ് ഹൈസ്കൂൾ,പുതുക്കാട്
4. സെന്റ തോമസ് കോളേജ്, തൃശൂർ
5. ശ്രീ കേരളവർമ്മ കോളേജ്, തൃശൂർ
വിദ്യാഭ്യാസ യോഗ്യത: ബി എ (സ്റ്റാറ്റിസ്റ്റിക്‌സ്), സി എ ഐ ഐ ബി (CAIIB)
തൊഴിൽ: :1958ൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ കോഴിക്കോടു ശാഖയിൽ
ക്ലാർക്കായി ജോലിയിൽ ചേർന്നു. പ്രമോഷനു ശേഷം മാനേജരായും മറ്റു സൂപ്പർവൈസറി
തസ്തികകളിലും പല സ്ഥലങ്ങളിലും ജോലിചെയ്തു.1993ൽ സർവ്വീസിൽനിന്നും വിരമിച്ചു.
ഭാര്യ:
ആര്യ മഴവഞ്ചേരി
(മുൻ അദ്ധ്യാപിക, ഗണപത് സ്ക്കൂൾ, കുതിരവട്ടം, കോഴിക്കോട്)
മക്കൾ:
ജെ. ലത, തൃശൂർ (സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ)
ടി. കെ. നാരായണൻ, ഇന്ദോർ (റീജിയണൽ മാനേജർ - ഇന്ത്യ, സി. ജെ. ഇന്റർനാഷണൽ ഏഷ്യ പ്രൈ ലി .സിങ്കപ്പൂർ.)
ജെ. ലിയ, കോട്ടയം (മഹാത്മാഗാന്ധി സർവകലാശാല)
സാഹിത്യ പ്രവർത്തനം:
മലയാളത്തിലും ഇംഗ്ലീഷിലും കവിത എഴുതുന്നു. പലതും ആനുകാലികങ്ങളിലും സാമാഹാരങ്ങളിലും പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. പ്രശസ്ത മലയാളകവികളിൽ ചിലരുടെ കവിതകൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. അവയിൽ പലതും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. ആദ്യ കാല മലയാള കവിതകൾ ഉൾപ്പെടുത്തി "കുടമാറ്റം"എന്ന സമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. കവിതാരചന ഇപ്പോഴും തുടരുന്നു.
പുരസ്കാരങ്ങൾ:
ശതാബ്ദി പുരസ്കാരം, സി. എൻ. എൻ. ഹൈസ്കൂൾ ,ചേർപ്പ്
സ്ഥിരം മേൽവിലാസം:
ടി. കെ. ജയന്തൻ തെക്കേടത്തു കടലായിൽ മന
കടലാശ്ശേരി
വല്ലച്ചിറ, ഊരകം
തൃശൂർ
പിൻ - 680562
ഇപ്പോഴത്തെ വിലാസം:
ടി. കെ. ജയന്തൻ
C/o, ഡോ. കെ. എം. കൃഷ്ണൻ
ബി.3, അമല അപ്പാർട്മെന്റ്സ്, അമലഗിരി പോസ്റ്റ്
കോട്ടയം
പിൻ - 686561
Copyright © 2016 - All Rights Reserved - www.tkjayanthan.com
Powered by eDesign