ഈ നിശ്ചല ദൃശ്യത്തിൽ
ആലില കൃഷ്ണനായി
വരിഞ്ഞു കിട്ടിയിരിക്കുന്നത്
ആരെയാണ്?

വെയിലേറ്റു വാടി
ദാഹജലംപോലും കിട്ടാതെ
ഉപ്പിട്ടുവാട്ടിയ ചെമ്പിലപോലെ
തളർന്നു മയങ്ങുന്ന
ഈ ഓമനക്കുട്ടൻ
ആരാണ്?

ഇതു മറയില്ലാത്ത
ബാലപീഡനമാണെന്നു
മനസ്സിലാക്കാൻ കഴിയാതിരുന്ന
ഉത്സാഹ കമ്മിറ്റിക്കാർ
ആരാണ്?

ഈ പിഞ്ചോമനയുടെ
അച്ഛനമ്മമാർ
ഭക്തിലഹരിയിൽ
കാഴ്ച മങ്ങിപ്പോയവരാണോ?
അവർ എവിടെയാണ്?

ഭഗവാനെ,
ഈ മന്ദബുദ്ധികൾക്കു
ഇനിയെങ്കിലും അല്പം
നല്ലബുദ്ധി തോന്നിപ്പിച്ചു കൂടെ?


01-10-2017

HOME